പാർട്ടി ഓഫീസിൽ വെച്ച് സി പി എം വനിതാ പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം നടത്തിഎന്ന പരാതിയിൽ ലോക്കൽ കമ്മറ്റി സെക്രട്ടറിക്കെതിരെ പോലീസ് ജാമ്യമില്ലാ കേസെടുത്തു, പുന്നമട സി പി എം ലോക്കൽ സെക്രട്ടറി എസ്.എം.ഇക്ബാലിനെതിരെയാണു നോർത്ത് പൊലീസ് കേസെടുത്തത്, പ്രതിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. മഹിളാ അസോസിയേഷൻ ഭാരവാഹി കൂടിയായിരുന്നു പരാതിക്കാരി.
അതേസമയം കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന ഈ സംഭവത്തിൽ ഇവർ പാർട്ടിക്കു പരാതി നൽകിയിരുന്നു. അതിനെ തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.രാജമ്മ ഈ പരാതി യുടെ പുറത്തെ അന്വേഷണം നടത്തി , എന്നാൽനടപടിഇതുവരെയും ഉണ്ടായിട്ടില്ല. ഇപ്പോൾ ഈ കേസിൽ നോർത്ത് പോലീസ് കേസെടുത്തിയിരിക്കുകയാണ് .



