ഇടത് സ്ഥാനാർത്ഥികളെ ഇന്ന് തീരുമാനിക്കും; കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടനെ ഞങ്ങൾ സ്ഥാനാർഥിയാക്കിയിട്ടുണ്ട്; എ കെ ബാലൻ 

ഉപതെരെഞ്ഞെടുപ്പിലേക്കുള്ള  ഇടത് സ്ഥാനാർത്ഥികളെ ഇന്ന് തീരുമാനിക്കും, കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിന് ഞങ്ങൾ സ്ഥാനാര്ഥിയാക്കിയിട്ടുണ്ട് എ കെ ബാലൻ പറഞ്ഞു . ആ രക്തക്കറയുടെ മണം മാറും മുമ്പേയാണ് ആര്യാടൻ എൽ ഡി എഫിലേക്ക് …

ഉപതെരെഞ്ഞെടുപ്പിലേക്കുള്ള  ഇടത് സ്ഥാനാർത്ഥികളെ ഇന്ന് തീരുമാനിക്കും, കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിന് ഞങ്ങൾ സ്ഥാനാര്ഥിയാക്കിയിട്ടുണ്ട് എ കെ ബാലൻ പറഞ്ഞു . ആ രക്തക്കറയുടെ മണം മാറും മുമ്പേയാണ് ആര്യാടൻ എൽ ഡി എഫിലേക്ക്  എത്തിയത് , അതും മുല്ലപ്പള്ളി രാമചന്ദ്രനെതിരെയാണ് ആര്യാടൻ എൽ ഡി എഫ് സ്ഥാനാർഥി ആയത് എ കെ ബാലൻ പറയുന്നു.

കോൺഗ്രസ് വിട്ട ഡോ. പി സരിൻ ഉയർത്തിയത് ഗുരുതര ആരോപണങ്ങളാണ്. അത് പാലക്കാട്ടെ ജനങ്ങൾ  ചർച്ച ചെയ്യും, അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുക. അതുപോലെ പാലക്കാട്‌ കോൺഗ്രസ്‌, ബിജെപി ഡീലുണ്ടെന്നും എ.കെ ബാലൻ ആരോപിച്ചു. വടകരയിൽ ഈ ഡീൽ നടത്തിയിട്ടുണ്ട് . ബിജെപിക്കാർ ഷാഫിക്ക് വോട്ട് കൊടുത്തു, പാലക്കാട്‌ തിരിച്ച് വോട്ട് മറിക്കും.  ഈ ഡീൽ പാലക്കാട്ടും  നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും എ.കെ ബാലൻ പറയുന്നു.

 

Leave a Reply