സീറ്റ് മോഹം കൊണ്ടല്ല താന്‍ പാര്‍ട്ടി വിട്ടത്, രാഷ്ട്രീയത്തിലാണ് തന്റെ വ്യക്തിത്വമുള്ളത്; സരിൻ 

സീറ്റ് മോഹം കൊണ്ടല്ല താന്‍ പാര്‍ട്ടി വിട്ടത്. രാഷ്ട്രീയത്തിലാണ് തന്റെ വ്യക്തിത്വമുള്ളത്. തിരിച്ച് വ്യക്തിപരമായി മാത്രം രാഷ്ട്രീയത്തെ കാണുന്നയാളല്ല ഞാൻ . എഐസിസി ജയസാധ്യതയുണ്ടെന്ന് പറഞ്ഞ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ഹരിയാനയിലെ അതേ അവസ്ഥ പാലക്കാട്…

സീറ്റ് മോഹം കൊണ്ടല്ല താന്‍ പാര്‍ട്ടി വിട്ടത്. രാഷ്ട്രീയത്തിലാണ് തന്റെ വ്യക്തിത്വമുള്ളത്. തിരിച്ച് വ്യക്തിപരമായി മാത്രം രാഷ്ട്രീയത്തെ കാണുന്നയാളല്ല ഞാൻ . എഐസിസി ജയസാധ്യതയുണ്ടെന്ന് പറഞ്ഞ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ഹരിയാനയിലെ അതേ അവസ്ഥ പാലക്കാട് ആവര്‍ത്തിക്കാതിരിക്കാനാണ് താന്‍ പാര്‍ട്ടിക്കുള്ളില്‍  മുന്നറിയിപ്പ് നല്‍കിയത്  സരിൻ പറയുന്നു.

പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് താന്‍ പറഞ്ഞത് തന്റെ ബോധ്യമാണെന്നും പാര്‍ട്ടി അത് ഇപ്പോള്‍ അംഗീകരിച്ച് തരില്ലെന്ന് തനിക്കറിയാമെന്നും സരിൻ  പറഞ്ഞു.  താന്‍ പാലക്കാട്ടെ തീരുമാനം പുനപരിശോധിക്കണമെന്ന് പലവട്ടം പറഞ്ഞിരുന്നു. ആ കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പോലും പാര്‍ട്ടിയെ പോറലേല്‍പ്പിക്കാത്ത രീതിയിലാണ്  സംസാരിച്ചത്. എന്നാല്‍ താന്‍ ബിജെപിയുടെ ആളുകളുമായി സംസാരിച്ചെന്ന് വി ഡി സതീശന്‍ ആരോപിച്ചു.

സതീശൻ എയറില്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ല. ആര്, എപ്പോള്‍ ഇതൊന്നും പറയാതെയുള്ള ആരോപണം 30 സെക്കന്റുള്ള റീലിന് മാത്രമേ കൊള്ളൂ സരിന്‍ പറയുന്നു,

Leave a Reply