കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിലെ ഉന്നത ഗൂഡലോചന അന്വേഷിക്കണമെന്ന് ആവശ്യം, പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു. പി.പി ദിവ്യയുടെ എല്ലാ ഇടപെടലുകളും സംശയസ്പദമായ ഗൂഢാലോചന .ഈ ഗൂഢാലോചനയിൽ അന്വേഷണം നടത്തണമെന്നും ആവശ്യമുന്നയിച്ചുകൊണ്ടു . കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് ഡി ജി പി ക്ക് പരാതി നല്‍കിയത്.
സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയും, പ്രതിപക്ഷ നേതാവുമടക്കംആരോപണം ഉന്നയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് മാത്രമുള്ള യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് എങ്ങനെയാണെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ചോദിക്കുന്നു.
ദിവ്യ യുടെ രാജി കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച തീരുമാനമാണ്, സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ നല്ലൊരു പങ്കും കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനാണുള്ളത്. രാവിലെ നടത്താന്‍ തീരുമാനിച്ച പരിപാടി മാറ്റിയതും അതിന്റെ ഭാഗമാണ്, അദ്ദേഹത്തിനെതിരെയും അന്വേഷണം വേണമെന്നും കെപി ഉദയഭാനു വ്യക്തമാക്കി.



