യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹമാസ്; ഗാസയില്‍ യുദ്ധം അവസാനിക്കുന്നതുവരെ ബന്ദികളെ വിട്ടയക്കില്ല, ഹമാസ് വക്താവ് ഖലീല്‍ അല്‍ ഹയ്യ

യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹമാസ്. ഹമാസ് ഡെപ്യൂട്ടി തലവന്‍ ഖാലിദ് അല്‍ ഹയ്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗാസയില്‍ യുദ്ധം അവസാനിക്കുന്നതുവരെ ബന്ദികളെ വിട്ടയക്കില്ലെന്നും വീഡിയോ സന്ദേശത്തില്‍ ഹമാസ് വക്താവ് ഖലീല്‍ അല്‍ ഹയ്യ…

യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹമാസ്. ഹമാസ് ഡെപ്യൂട്ടി തലവന്‍ ഖാലിദ് അല്‍ ഹയ്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗാസയില്‍ യുദ്ധം അവസാനിക്കുന്നതുവരെ ബന്ദികളെ വിട്ടയക്കില്ലെന്നും വീഡിയോ സന്ദേശത്തില്‍ ഹമാസ് വക്താവ് ഖലീല്‍ അല്‍ ഹയ്യ അറിയിച്ചു. കൂടാതെ  രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരന്‍ യഹിയ സിന്‍വാറിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഹമാസ് വക്താവ് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

അതുപോലെ ജറുസലേം തലസ്ഥാനമാക്കി പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഹമാസ് പോരാട്ടം തുടരുമെന്നും ഖലീല്‍ അല്‍ ഹയ്യ അറിയിച്ചു.അതേസമയം ഇസ്രായേല്‍ സൈന്യം ഹമാസ് നേതാവ് യഹ്യ സിന്‍വറിനെകൊലപ്പെടുത്തിയതിനെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് എത്തി. ഇത് ലോകത്തിന് ഒരു നല്ല ദിവസമാണെന്നും , ഗാസ വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള ഒരു പ്രധാന തടസം നീങ്ങിയെന്നും ബൈഡന്‍ വെളിപ്പെടുത്തി.ബന്ദികളെ മോചിപ്പിക്കാനും സംഘര്‍ഷം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുമുള്ള വഴി ചര്‍ച്ച ചെയ്യാനും താന്‍ ഉടന്‍ തന്നെ നെതന്യാഹുവുമായി സംസാരിക്കുമെന്ന് ജോ ബൈഡന്‍ പറഞ്ഞു.

Leave a Reply