കണ്ണൂർ കളക്ടർ അരുൺ കെ വിജയനെ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി കെ എസ് യു സംസ്ഥാന പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് .നീവൻ ബാബുവിന്റെ ആത്മഹത്യ മരണത്തിന്റെ സംശയ നിഴലിലാണ് കളക്ടർ അരുൺ എന്നാണ് കെ എസ് യു നൽകിയ പരാതിയിൽ.ഈ ഒരു കേസിൽ ജില്ല കളക്ടറേയും പ്രതിചേർക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും പരാതിയിൽ പറയുന്നുണ്ട്.
ഒന്നാം പ്രതി ദിവ്യ ജില്ലാ കളക്ടറുടെ പങ്ക് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വെളിപ്പെടുത്തിയിട്ടുണ്ട് .അതിനാൽ ജില്ലാ കളക്ടറെയും ഈ കേസില്‍ പ്രതിചേര്‍ക്കേണ്ട രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.അന്ന് കളക്ടറുടെ താത്പര്യപ്രകാരമായിരുന്നു യാത്രയയപ്പ് ചടങ്ങ് നടന്നത്. കളക്ടര്‍ പരിപാടിയുടെ യാത്രയയപ്പ് സമയം മാറ്റിയതും, കളക്ടര്‍ നേരിട്ട് ദിവ്യയെ ക്ഷണിച്ചതും, ചടങ്ങിൽ സംസാരിക്കാന്‍ അവസരം നല്കിയതും അന്വേഷിക്കണം. കളക്ടര്‍ ഈ സ്ഥാനത്ത് തുടരുമ്പോള്‍ പൊലീസിന് അന്വേഷിക്കാന്‍ സാധിക്കില്ല എന്നും ഈ പരാതിയിൽ പറയുന്നുണ്ട്.



