പ്രിയങ്ക ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന പരാതിയുമായി ബി ജെ പി കോടതിയിലേക്ക്

പ്രിയങ്ക ​ഗാന്ധി തന്റെ സ്വത്ത് വിവരങ്ങൾ മറച്ചുവച്ചുവെന്ന പരാതിയിൽ കോടതിയെ സമീപിക്കുമെന്ന സൂചനകൾ നൽകി ബിജെപി. ഈ വിഷയത്തിൽ പാർട്ടി നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.അതുപോലെ വഖഫ് വിഷയത്തിൽ…

പ്രിയങ്ക ​ഗാന്ധി തന്റെ സ്വത്ത് വിവരങ്ങൾ മറച്ചുവച്ചുവെന്ന പരാതിയിൽ കോടതിയെ സമീപിക്കുമെന്ന സൂചനകൾ നൽകി ബിജെപി. ഈ വിഷയത്തിൽ പാർട്ടി നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.അതുപോലെ വഖഫ് വിഷയത്തിൽ കോൺ​ഗ്രസ് മൗനം പാലിക്കുകയാണെന്നും, പ്രിയങ്ക വയനാട് തെരഞ്ഞെടുക്കാൻ കാരണം മുസ്ലീം വിഭാഗത്തിന്റെ വോട്ട് കിട്ടാൻ വേണ്ടിയാണന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു. പ്രകടന പത്രികയിൽ പ്രിയങ്ക സ്വത്ത് വിവരം മറച്ചുവെച്ചതിൽ പാർട്ടി തീരുമാനമെടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനുവേണ്ടി കോടതിയിൽ പോകുന്ന കാര്യം തള്ളിക്കളയാൻ പറ്റില്ല. ഭരണഘടന ഒരു കേസിൽ സ്വയം വിധി പറയാൻ ആരെയും അനുവദിക്കുന്നില്ല. വഖഫ് വിഷയത്തിലടക്കം കോൺ​ഗ്രസ് കേരളത്തിൽ മൗനം പാലിക്കുകയാണ്. 2013ലെ വഖഫ് നിയമത്തിലൂടെ കോൺ​ഗ്രസ് വോട്ട് ബാങ്കിനായാണ് എല്ലാ ചെയ്തത്. ഒരിക്കലും ഇന്ത്യ രണ്ട് നിയമത്തിലൂടെ പോകില്ല, ഭാരതീയ ന്യായ സംഹിതയിലൂടെ മാത്രമേ സഞ്ചരിക്കൂ പ്രദീപ് ഭണ്ഡാരി പറഞ്ഞു.

ഇന്ത്യ സഖ്യം പൂർണമായി തകർന്നതിന്റെ തെളിവാണ് പ്രിയങ്കയുടെ വയനാട്ടിലെ മത്സരമെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു. പ്രിയങ്ക ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെയാണ് മത്സരിക്കുന്നത്. പ്രചാരണത്തിൽ കൂടുതൽ മുസ്ലീം ലീ​ഗിന്റെ പതാകയാണ് കാണുന്നത്. കോൺ​ഗ്രസിന്റെ പതാകയും ദേശീയ പതാകയും കുറവാണ്. പ്രിയങ്ക മുസ്ലീങ്ങളുടെ മാത്രം നേതാവായി മാറി. വോട്ട് ബാങ്കിനായാണ് വയനാട്ടിൽ പ്രിയങ്ക മത്സരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

Leave a Reply