മലയാളത്തിൽ നടനായും, സംവിധായകനായും, പ്രേക്ഷക മനസിൽ ഇടം പിടിച്ച താരമാണ് വിനീത് ശ്രീനിവാസൻ, ഇപ്പോൾ നടൻ താനും തന്റെ ഭാര്യ ദിവ്യയുമായുള്ള പ്രണയത്തിന്റെ ഇരുപതാം വാർഷികം ആഘോഷിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ദിവ്യ അവളുടെ ‘അമ്മ അറിയാതെയാണ് തന്റെ ആദ്യ ചിത്രം കാണാൻ തീയറ്ററിൽ എത്തിയത്, അന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ല. അവൾ അവളുടെ അമ്മയോട് ഒരു സുഹൃത്തിന്റെ വീട്ടിൽ പോകാൻ ആണെന്ന് കള്ളം പറഞ്ഞാണ് എന്റെ സിനിമ കാണാൻ എത്തിയത്
എന്നിട്ട് ഫ്‌ളൈറ്റിൽ കൊച്ചിയിലെത്തി,അവിടുന്ന് എന്റെ സുഹൃത്തു അവളെ പത്മ തീയറ്ററിൽ എത്തിച്ചു, ഞങ്ങൾ ഒരുമിച്ചു ബാൽക്കണി ബോക്സിൽ ഒന്നിച്ചിരുന്നു സിനിമ കണ്ടു. സിനിമ കഴിഞ്ഞയുടനെ അവളെ വേഗം തിരിച്ചു വീട്ടിൽ എത്തിച്ചു, ഇന്നും ആ കാര്യം അവളുടെ അമ്മക്കറിയില്ല. ജീവിതത്തിന്റെ പല സുപ്രധാന ഘട്ടങ്ങളിലും ഞങ്ങൾ ഒരുമിച്ചായിരുന്നു, 20 വർഷങ്ങൾക്കിപ്പുറം ഞാൻ ഇത് പോസ്റ്റ് ചെയ്യുമ്പോൾ എന്റെ അടുത്ത അവൾ ഉണ്ട് , നമ്മൾ അതിജീവിച്ചിരിക്കുന്നു ദിവ്യ ,നിന്റെ കൂടെ ജീവിച്ച നാളുകൾ അതിസുന്ദരം, ഹാപ്പി ആനിവേഴ്സറി എന്നാണ് വിനീത് ശ്രീനിവാസൻ കുറിച്ചിരിക്കുന്നത്
വിനീതിന്റെ ഈ പോസ്റ്റിനു താഴെ നിരവധി ആളുകൾ ആണ് കമെന്റ് ചെയ്യ്തിരിക്കുന്നത്, കൂടാതെ ധന്യ വർമ്മ, ദീപ്തി വിധു, ശ്വേത മോഹൻ തുടങ്ങിയ സെലിബ്രറ്റികളും കമെന്റ് ചെയ്യ്തിട്ടുണ്ട്, ഹൃദയം എന്ന ചിത്രത്തിൽ ഉണക്ക മുന്തിരി എന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ ആണ്