കൽപ്പറ്റ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും.പത്രികാസമര്‍പ്പണത്തിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ റോഡ് ഷോ നടത്തുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. കല്‍പ്പറ്റ ടൗണില്‍ ആരംഭിക്കുന്ന റോഡ് ഷോ സിവില്സ്റ്റേഷന് പരിസരത്ത് അവസാനിക്കും.
കല്‍പ്പറ്റ,മാനന്തവാടി, ഏറനാട്,സുല്‍ത്താന്‍ബത്തേരി,വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ നൂറുകണക്കിന് പ്രവര്‍ത്തകർ റോഡ്ഷോയിൽ പങ്കെടുക്കും.
തുടർന്ന് വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ ഡോ. രേണുരാജിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് വയനാട് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും എംഎൽഎയുമായ എപി അനിൽകുമാറും ടി സിദ്ദീഖ് എംഎൽഎയും അറിയിച്ചു.



