സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന് പ്രഥമ ഇന്നസെന്റ് അവാർഡ്

നടനും സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിന് പ്രഥമ ഇന്നസെന്റ് പുരസ്‌കാരം നല്‍കി മന്ത്രി ആദരിച്ചു. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട എംസിപി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് ഇന്നസെന്റ്…

നടനും സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിന് പ്രഥമ ഇന്നസെന്റ് പുരസ്‌കാരം നല്‍കി മന്ത്രി ആദരിച്ചു. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട എംസിപി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് ഇന്നസെന്റ് സ്മൃതിസംഗമവും അവാർഡ് ദാനവും നടന്നത്.
‌‌
ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, അഡ്വ. തോമസ് ഉണ്ണിയാടൻ, നഗരസഭാ മുൻ ചെയർപേഴ്സൺ സോണിയാ ഗിരി, ജനറൽ കൺവീനർ ഷാജൻ ചക്കാലയ്ക്കൽ, ജൂനിയർ ഇന്നസെന്റ് തുടങ്ങിയവർ അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്തു.

Leave a Reply