ഷാർജ അല്‍നഹ്ദയിലുണ്ടായ തീപിടുത്തത്തിൽ അഞ്ചുപേർ മരിച്ചു, 44 പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ വിശദംശങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. വ്യാഴാഴ്ച്ച രാത്രിയാണ് കെട്ടിടത്തിന് തീപിടിച്ചത്, ഉടൻതന്നെ കെട്ടിടത്തിൽനിന്നും താമസക്കാരെ ഒഴിപ്പിക്കുകയും രക്ഷാപ്രവർത്തന നടപടികൾ സ്വീകരിക്കുകയും ചെയ്തു.
27 പേർക്ക് നിസാരപരിക്കുകളും, 17 പേർ സാരമായ പരിക്കുകളോടെ അത്യഹിഹാവിഭാഹത്തിൽ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ജനറൽ സൈഫ് അൽ സാരി അൽ ശംസി അനുശോചനമറിയിച്ചു.