യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍കവര്‍ച്ച.ഇന്ന് പുലര്‍ച്ചെ സേലത്തിനും ധര്‍മ്മപുരിക്കും മധ്യേയായിരുന്നു സംഭവം. യാത്രക്കാരുടെ ഫോണുകളും ആഭരണങ്ങളും ഫോണും ഉള്‍പ്പടെ മോഷണം പോയി. രാത്രി എല്ലാവരും ഉറങ്ങുന്നതിനിടയിൽ ആയിരുന്നു മോഷണം. മോഷണ വിവരം അറിഞ്ഞ യാത്രക്കാർ സേലം സ്റ്റേഷനില്‍ ഇറങ്ങി പരാതി നൽകി.
ട്രെയിനിന്റെ എസി കോച്ചുകളിലെ ഇരുപതോളം യാത്രക്കാരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഹാന്‍ഡ് ബാഗുകളും യാത്രക്കാര്‍ പാന്റ്‌സിന്റെയും മറ്റും പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. പണമുള്‍പ്പടെ കവര്‍ന്ന് ബാഗുകള്‍ ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
You must be logged in to post a comment Login