പ്രശസ്ത ചലച്ചിത്ര നിർമാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു.അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഇത്തിരി നേരം ഒത്തിരി കാര്യം’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. മലയാളത്തിലെ ക്ലാസിക് ഹിറ്റ് ചിത്രങ്ങളായ പഞ്ചവടിപ്പാലം, തൂവാനത്തുമ്പികളടക്കമുള്ള ക്ലാസിക് സിനിമകളുടെ നിർമാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു.അവതാരകയും സംരംഭകയുമായ സൗമ്യ ബാലൻ മകളാണ്.
മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗാന്ധിമതി എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു.
ഭാര്യ – അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ, അനന്ത പത്മനാഭൻ, (ഡയറക്ടർ-ലോക മെഡി സിറ്റി) മരുമക്കൾ: കെ.എം.ശ്യാം (ഡയറക്ടർ – ആലിബൈ സൈബർ ഫോറെൻസിക്സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് & എക്സ്പോർട്സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).