ചൂട് കൂടുന്നു; കേരളത്തിൽ അഭിഭാഷകരുടെ ഡ്രസ്സ് കോഡ് മാറ്റം വരുത്താൻ ഹൈക്കോടതി അനുമതി

സംസ്ഥാനത്ത്‌ ചൂട് കൂടുന്ന സാഹചര്യത്തിൽ അഭിഭാഷകരുടെ ഡ്രസ്സ് കോഡ് മാറ്റം വരുത്താൻ ഹൈക്കോടതി പ്രമേയം പാസാക്കി. കറുത്ത കോട്ടും ഗൗണും ഇനി നിർബന്ധമല്ല. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം.ഹൈക്കോടതിയിൽ…

സംസ്ഥാനത്ത്‌ ചൂട് കൂടുന്ന സാഹചര്യത്തിൽ അഭിഭാഷകരുടെ ഡ്രസ്സ് കോഡ് മാറ്റം വരുത്താൻ ഹൈക്കോടതി പ്രമേയം പാസാക്കി. കറുത്ത കോട്ടും ഗൗണും ഇനി നിർബന്ധമല്ല. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം.ഹൈക്കോടതിയിൽ അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും പാസാക്കിയ പ്രമേയത്തിൽ പറയുന്നു.മെയ് 31 വരെയാണ് ഇതു തുടരുക.

ചൂട് കൂടുന്ന സാഹചര്യത്തിൽ കറുത്ത ഗൗൺ ധരിച്ച് കോടതികളിലെത്തുന്നതിൻ്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അപേക്ഷ സമർച്ചതിനെ തുടർന്നാണ് ഫുൾ കോർട്ട് പ്രമേയം പാസ്സാക്കിയത്.

Leave a Reply