ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കെതിരായ ഓപ്പറേഷനിൽ വ്യാഴാഴ്ച ഒരു ഭീകരൻ കൊല്ലപ്പെട്ടു.പുൽവാമ നഗരത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ ഫ്രാസിപോറ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ.ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.…

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കെതിരായ ഓപ്പറേഷനിൽ വ്യാഴാഴ്ച ഒരു ഭീകരൻ കൊല്ലപ്പെട്ടു.പുൽവാമ നഗരത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ ഫ്രാസിപോറ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ.ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. സുരക്ഷാ സേന പ്രതികളെ തടഞ്ഞുനിർത്തിയപ്പോൾ, അവർ വെടിയുതിർത്തു, ഇത് ഏറ്റുമുട്ടലിലേക്ക് നയിച്ചു.മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരംഭിച്ച ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്.ബാരാമുള്ള ജില്ലയിലെ ഉറിയിൽ ഒരു ഭീകരനെ വധിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സമീപപ്രദേശത്ത് വീണ്ടുമൊരു വെടിവയ്‌പ്പുണ്ടായതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

Leave a Reply