തൃശൂർ : കുന്നംകുളത്ത് സ്കൂളിനു സമീപത്തു നിന്നും സ്ഫോടകവസ്തു കണ്ടെത്തി.കുന്നംകുളം ചിറ്റഞ്ഞൂരിൽ സ്കൂളിനു സമീപത്തുള്ള പാടത്തുനിന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. കുഴി മിന്നലിനോട് സാമ്യമുള്ള സ്ഫോടകവസ്തുവാണ് കണ്ടെത്തിയത്.മാനസീകാസ്വാസ്ത്യമുള്ള ആളാണ് തെർമോക്കോൾ പെട്ടി പാടത്തു നിന്നും സ്‌കൂളിന് സമീപത്തേക്ക് കൊണ്ടുവന്നത്.തുടര്‍ന്ന് നാട്ടുകാര്‍ കൗണ്‍സിലറെയും പൊലീസിനെയും വിവരം അറിയിച്ചു.
കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെടിക്കെട്ടിന് ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തു ആണെന്നാണ് വിവരം.ഉത്സവ സീസണായതിനാൽ പലയിടത്തും ലൈസന്‍സികൾ വെടിക്കെട്ടു സാമഗ്രികൾ നിർമിക്കുന്നുണ്ട്.ആരെങ്കിലും കൗതുകത്തിന് എടുത്തുകൊണ്ടുവന്നതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
You must be logged in to post a comment Login