പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തും. ആലത്തൂർ ,ആറ്റിങ്ങൽ മണ്ഡലത്തിലെ തെര‍ഞ്ഞെടുപ്പ് പ്രചാരണം നടത്തും. രാവിലെ പ്രധാനമന്ത്രി ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന കുന്ദംകുളത്തേക്കാണ് ആദ്യം തിരിക്കുക. രാവിലെ 11 മണിക്കാണ് ഇവിടെ പരിപാടി…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തും. ആലത്തൂർ ,ആറ്റിങ്ങൽ മണ്ഡലത്തിലെ തെര‍ഞ്ഞെടുപ്പ് പ്രചാരണം നടത്തും. രാവിലെ പ്രധാനമന്ത്രി ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന കുന്ദംകുളത്തേക്കാണ് ആദ്യം തിരിക്കുക. രാവിലെ 11 മണിക്കാണ് ഇവിടെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. അതിനു ശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിൽ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനായി തിരിക്കും.

പ്രധാനമന്ത്രി ഇന്നലെ രാത്രിയിൽ ഹെലികോപ്റ്ററിൽ കൊച്ചി നാവികസേനാ താവളത്തിലാണ് എത്തിയത്.
അവിടെനിന്ന് റോഡുമാർഗ്ഗം എറണാകുളം ഗസ്റ്റ് ഹൗസിൽ എത്തി. കുന്ദംകുളത്ത് റോഡ് ഷോ നടത്തുന്നുണ്ട്. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ശേഷം ഉച്ചയോടെ കൊച്ചിയിലേക്ക് പോകും. വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങും.

Leave a Reply