സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും വർദ്ധിച്ചു. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയായി.
അന്താരാഷ്ട്ര വില ശനിയാഴ്ച്ച 80 ഡോളർ കുറവ് രേഖപ്പെടുത്തിയിരുന്നു.
ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ സ്വർണ്ണ വിലവർധനവിന് കാരണം.അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.
You must be logged in to post a comment Login