പ്രശസ്ത സംഗീതസംവിധായകനും,ഗായകനുമായ കെ.ജി. ജയൻ അന്തരിച്ചു.തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം,90 വയസ്സായിരുന്നു. നടൻ മനോജ് കെ ജയൻ മകനാണ്. ഇരട്ടസഹോദരങ്ങളായ കെ. ജി ജയൻ, കെ.ജി വിജയൻ ‘ജയവിജയ’എന്ന പേരിൽ അറിയപ്പെട്ടു. ‘ജയവിജയ’ കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ചു.
1988–ൽ വിജയന്റെ നിര്യാണത്തോടെ തനിച്ചായെങ്കിലും ഭക്തി ഗാനങ്ങളിലൂടെയും കച്ചേരികളിലൂടെയും ജയൻ സംഗീത യാത്ര തുടർന്നു.ശ്രീകോവിൽ നട തുറന്നു,രാധതൻ പ്രേമത്തോടാണോ കൃഷ്ണ… തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങലാണ്. നക്ഷത്രദീപങ്ങൾ തിളങ്ങി,ഹൃദയം ദേവാലയം തുടങ്ങി നിരവധി സിനിമ ഗാനങ്ങളും ശ്രെദ്ധിക്കപ്പെട്ടു.
പത്മശ്രീ നൽകി ആദരിച്ചു,കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
You must be logged in to post a comment Login