കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്;വിദ്വേഷ പ്രസംഗം നടത്തിയതായി പരാതി

കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് സിറ്റി പൊലീസ് കേസെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ നടത്തിയ പ്രസംഗത്തിൽ മതസ്പര്‍ധയുണ്ടാക്കും വിധം സംസാരിച്ചുവെന്നാണ് കേസ്. ബിജെപി…

കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് സിറ്റി പൊലീസ് കേസെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ നടത്തിയ പ്രസംഗത്തിൽ മതസ്പര്‍ധയുണ്ടാക്കും വിധം സംസാരിച്ചുവെന്നാണ് കേസ്. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ മുസ്‌ലിം, ക്രിസ്ത്യൻ പള്ളികൾ ഉണ്ടാകില്ലെന്ന തരത്തിലായിരുന്നു ഷമാ മുഹമ്മദിന്‍റെ പ്രസം​ഗം.

വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിൽ പ്രസം​ഗിച്ചു എന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.താന്‍ ഒരു തെറ്റും പറഞ്ഞിട്ടില്ലെന്നും എന്തിനാണ് കേസെടുത്തതെന്ന് അറിയില്ലെന്നും ഷമ പ്രതികരിച്ചു.

Leave a Reply