ചെന്നൈ: വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നും 5,000 നക്ഷത്ര ആമകളെ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. വെള്ളിയാഴ്ച്ച രാത്രിയെത്തിയ ബാൾട്ടിക് എയർ വിമാനത്തിലെ യാത്രക്കാരന്റെ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതിനെ തുടർന്നുള്ള പരിശോധനയിലാണ് ബാഗിൽ നിന്ന് ആമകളെ കണ്ടെത്തിയതെന്ന് കസ്റ്റംസും സിഐഎസ്എഫും അറിയിച്ചു .
ബാഗിനകത്ത് പ്ലാസ്റ്റിക് ബോക്സുകളിലായിരുന്നു ഇവയെ ഒളിപ്പിച്ചിരുന്നത്. മലേഷ്യയിൽ നിന്നാണ് കൊണ്ടുവന്നതെന്നാണ് അധികൃതർ നൽകിയ വിവരം. യാത്രക്കാരനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു