നിലമ്പൂർ ചാലിയാറിൽ വനത്തിനുള്ളിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ടിലപ്പാറ സ്വദേശി അഖില (17)ആണ് മരിച്ചത്. മൊബൈൽ ഫോണിൽ കളിക്കുന്നത് അച്ഛൻ വിലക്കിയതിലുള്ള മനോവിഷമം മൂലം പെൺകുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ടോടെയാണ് അഖിലയെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് കുടുംബാംഗങ്ങൾ അറിയിച്ച പ്രകാരം നാട്ടുകാരും ബന്ധുക്കളുമെല്ലാം വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. തിരച്ചിലിനിടയിൽ ആണ് വനത്തിനുള്ളിൽ അഖിലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.



