പ്രശസ്‌ത ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി.അഭിനന്ദ് ബസന്ത് ആണ് വരൻ. കുഞ്ചൻ ശോഭ ദമ്പതികളുടെ ഇളയ മകളാണ് സ്വാതി. ശ്വേതയാണ് മറ്റൊരു മകൾ.താരപുത്രി എന്നതിലുപരി ഫാഷൻ ഡിസൈനിങ് മേഖലയിൽ തന്റേതായ ഇടം നേടിയെടുത്ത ആളാണ് സ്വാതി.
മമ്മൂട്ടി മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ വിവാഹത്തിൽ പകെടുത്തു. ശ്രീനിവാസൻ, ബാലചന്ദ്ര മേനോൻ, ബിന്ദു പണിക്കർ , കുഞ്ചാക്കോ ബോബൻ ,ജയസൂര്യ, ധർമജൻ എന്നിവർ എത്തിച്ചേർന്നപ്പോൾ. അനാരോഗ്യം വകവെക്കാതെ ശ്രീനിവാസൻ വിവാഹത്തിന് വന്നതിൽ തന്റെ മനസ് നിറഞ്ഞതായി കുഞ്ചൻ അറിയിച്ചു.



