നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി

മലയാള സിനിമയിലെ യുവതാരങ്ങളായ ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂരിൽ വച്ചുനടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ മാസം ആദ്യത്തോടെ…

മലയാള സിനിമയിലെ യുവതാരങ്ങളായ ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂരിൽ വച്ചുനടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ മാസം ആദ്യത്തോടെ തന്നെ ഇരുവരും വിവാഹിതരാകാൻ പോകുന്ന വാർത്തകൾ പുറത്തുവന്നിരുന്നു. മനോഹരം’ എന്ന ചിത്രത്തിൽ അപര്‍ണയും ദീപകും ഒന്നിച്ച് അഭിനയിച്ചിരുന്നു.

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു ദീപകിന്റെ സിനിമാ അരങ്ങേറ്റം. തട്ടത്തിൻ മറയത്ത്, കുഞ്ഞിരാമായണം, തിര, കണ്ണൂർ സ്ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ ദീപക് അവതരിപ്പിച്ചു.

‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമയിലെത്തിയത്. പ്രിയൻ ഓട്ടത്തിലാണ്, സീക്രട്ട് ഹോം എന്നിവയാണ് അപർണയുടെ മറ്റു മലയാളം ചിത്രങ്ങൾ. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിലൂടെ തമിഴിലും അപർണ അരങ്ങേറ്റം കുറിച്ചു.ഡാഡയാണ് തമിഴിലെ മറ്റൊരു ചിത്രം. ‘ആദികേശവ’യിലൂടെ തെലുങ്കിലും അപർണ അരങ്ങേറ്റം കുറിച്ചു.

Leave a Reply