ജനറൽ ക്ലാസ് കോച്ചുകളിലെ യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ കുറഞ്ഞ നിരക്കിൽ ഭക്ഷണം നല്കാൻ തീരുമാനിച്ചു. വേനൽക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനയാണ് ഈ പരിപാടി മുൻകൂട്ടി കാണുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തിരുവനന്തപുരം ഉള്‍പ്പടെ രാജ്യത്തെ 64 സ്റ്റേഷനുകളിലാണ് പുതിയ ഭക്ഷണ കൗണ്ടറുകള്‍ തുറക്കുന്നത്. 20 രൂപയ്‌ക്കു പൂരിബജി അച്ചാര്‍ കിറ്റ് ലഭിക്കും. മൂന്ന് രൂപയ്‌ക്ക് 200 മില്ലി ലിറ്റര്‍ വെള്ളവും ലഭിക്കും. കൂടാതെ 50 രൂപയ്‌ക്ക് സ്‌നാക് മീലും. സ്‌നാക് മീലില്‍ ഊണ്, ചോലെബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയില്‍ ഏതെങ്കിലുമായിരിക്കും ലഭിക്കുക.