ഭാര്യയുടെ സ്വത്തിൽ ഭർത്താവിന് നിയന്ത്രണമില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഭാര്യയുടെ സ്‌ത്രീധനത്തിൽ (സ്‌ത്രീയുടെ സ്വത്തിന്മേൽ) ഭർത്താവിന് നിയന്ത്രണമില്ലെന്നും ബുദ്ധിമുട്ടു വരുമ്പോൾ അത് ഉപയോഗിച്ചാലും പിന്നീട് അത് ഭാര്യയ്‌ക്ക് തിരിച്ചുനൽകാൻ അയാൾക്ക് ധാർമിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ നഷ്ടപ്പെട്ട സ്വർണത്തിന് പകരം…

ന്യൂഡൽഹി: ഭാര്യയുടെ സ്‌ത്രീധനത്തിൽ (സ്‌ത്രീയുടെ സ്വത്തിന്മേൽ) ഭർത്താവിന് നിയന്ത്രണമില്ലെന്നും ബുദ്ധിമുട്ടു വരുമ്പോൾ അത് ഉപയോഗിച്ചാലും പിന്നീട് അത് ഭാര്യയ്‌ക്ക് തിരിച്ചുനൽകാൻ അയാൾക്ക് ധാർമിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ നഷ്ടപ്പെട്ട സ്വർണത്തിന് പകരം യുവതിക്ക് 25 ലക്ഷം രൂപ നൽകണം. ജസ്റ്റിസ് സഞ്ജയ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

2009 ൽ വിവാഹസമയത്ത് വീട്ടുകാർ 89 പവൻ സ്വർണ്ണം സമ്മാനമായി നല്കിയെന്നും അത് അന്ന് രാത്രിയിൽ സുരക്ഷിതമായി വെക്കാമെന്നു പറഞ്ഞു തന്റെ കയ്യിൽ നിന്ന് ഭർത്താവ് വാങ്ങിയെന്നും.പിന്നീട് തങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ എന്ന പേരിൽ ഭർത്താവും അമ്മയും ചേർന്ന് എല്ലാ ആഭരണങ്ങളും ദുരുപയോഗം ചെയ്തു എന്നാണ് ഈ കേസിലെ യുവതിയുടെ വാദം.

2011ൽ കുടുംബ കോടതി യുവതിയുടെ വാദം ശരിവച്ചു നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു.എന്നാൽ കുടുംബ കോടതി ഉത്തരവ് റദ്ദാക്കിയ കേരള ഹൈക്കോടതി, ഭർത്താവും ഭർതൃമാതാവും സ്വർണം ദുരുപയോഗം ചെയ്തതായി സ്ഥാപിക്കാൻ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. തുടർന്നാണ് ഹൈക്കോടതി ഉത്തരവിനെതിരെ യുവതി സുപ്രീം കോടതിയെ സമീപിച്ചത്.

ഭാര്യയുടെ സ്വത്ത് ഭാര്യയുടെയും ഭർത്താവിൻ്റെയും സംയുക്ത സ്വത്തായി മാറുന്നില്ലെന്നും, സ്വത്തിൻ്റെ ഉടമസ്ഥനെന്ന നിലയിൽ ഭർത്താവിന് അവകാശമോ സ്വതന്ത്രമായ ആധിപത്യമോ ഇല്ലെന്നും
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദിപങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

സ്വത്ത് സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള എല്ലാ അവകാശങ്ങളും ഭാര്യക്കാണെന്നും കോടതി വ്യക്തമാക്കി.

Leave a Reply