കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ വോട്ട് ചെയ്തതിൽ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് 20.55 ശതമാനമാണ് ഇവിടുത്തെ പോളിങ്. പത്തനംതിട്ടയിൽ 20% വോട്ടിംഗ് പൂർത്തിയായി. ഇതുവരെ 20.06 % പേർ വോട്ടു ചെയ്തു. റാന്നി പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലൊഴികെയുള്ള എല്ലാ മണ്ഡലത്തിലും വോട്ട് ചെയ്തവരുടെ എണ്ണം 40,000 കവിഞ്ഞു. ആറൻമുളയിൽ 47,000 പേർ വോട്ടു ചെയ്തു.
സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 66303 സുരക്ഷ ഉദിയോഗസ്ഥരെയും വോട്ട് എടുപ്പിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.