തിരുവനന്തപുരം: അഞ്ച് ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാസങ്ങളായി പരി ഗണനയിലുണ്ടായിരുന്ന ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്ലുകളിലാണ് ഗവർണർ ഒപ്പ്‌വെച്ചത്.
അതേസമയം, സർക്കാരുമായി അഭിപ്രായ വ്യത്യാസമുള്ള സർവകലാശാല നിയമഭേദഗതി ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയിലാണ്. വിവാദങ്ങൾ ഇല്ലാത്ത ബില്ലുകളിലാണ് ഇപ്പോൾ ഒപ്പുവെച്ചിരിക്കുന്നത്. നേരത്തെ ബില്ലുകൾ സമയബന്ധിതമായി ഒപ്പു വയ്ക്കാത്തതുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിൽ നിരന്തരം ഏറ്റുമുട്ടിയിരുന്നു.