ചെന്നൈ: ചെന്നൈയിലെ ആവഡിയിലെ അപ്പാർട്ട്മെൻ്റ് മേൽക്കൂരയിൽ കുടുങ്ങിയ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി.നാലാം നിലയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ താഴേക്കുവീണ രണ്ടുവയസ്സുള്ള കുഞ്ഞ് ഫ്ലാറ്റുകൾക്കിടയിലെ റൂഫിങ് ഷീറ്റിൽ നിന്ന് വീണ് രണ്ടാം നിലകളുള്ള സൺഷെയ്ഡിൽ തങ്ങിനിൽക്കുകയായിരുന്നു. മാതാപിതാക്കളായ വെങ്കിടേഷിന്റെയും രമ്യയുടെയും രണ്ടുവയസ്സുള്ള കുഞ്ഞാണ് അപകടത്തിൽ പെട്ടത്.
അപകടകരകമായ നിലയിൽ ഷീറ്റിൽ തങ്ങിനിൽക്കുന്ന കുഞ്ഞിനെ ഒന്നാം നിലയിലെ ജനലിലൂടെ കയറി വളരെ സാഹസികമായി ജീവൻ പണയംവെച്ച് യുവാക്കൾ രക്ഷിക്കുകയായിരുന്നു.