തൃശൂർ വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിൽ ആണ് സംഭവം നടന്നത്. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം കണ്ടത്. സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തുകയാണ്. ആന്റണിയുടെ മൃതദേഹം തലയ്ക്ക് അടിയേറ്റ് രക്തം വാർന്ന നിലയിൽ ആയിരുന്നു. അരവിന്ദാക്ഷന്റെ മൃതദേഹം കണ്ടെത്തിയത് ബാങ്കിന് പിറകിലെ കാനയിൽ നിന്ന് ആണ് . മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പി കണ്ടുകിട്ടി.