തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി. എംആര്‍ഐ സ്‌കാനിങ് വിഭാഗം ജീവനക്കാരി ജയകുമാരിക്കാ(57)ണ് മര്‍ദ്ദനമേറ്റത്. സ്‌കാനിങ് തീയതി നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഇടിവള ഉപയോഗിച്ച് ജയകുമാരിയുടെ മുഖത്ത് ഇടിച്ചുവെന്ന് പരാതി. സംഭവത്തെ തുടർന്ന് പൂവാര്‍ സ്വദേശി അനിലിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുഖത്തെ എല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ജയകുമാരിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.