കശ്മീരിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, ഒരു മരണം, 14 പേർക്ക് പരിക്ക്. അപകടത്തിൽപെട്ട 12 പേരും മലയാളികളാണ്. ആറ് പേരുടെ നില ഗുരുതരമാണ്. നാദാപുരം സ്വദേശി പി.പി. സഫ്വാൻ (23) ആണ് മരിച്ചത്. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരിൽ ആറുപേര്‍.
ബുധനാഴ്ച വൈകിട്ടോടെ ആണ് അപകടം നടന്നത് . ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്ന ടെമ്പോ ട്രാവലർ ബനിഹാലിലെ ഷബൻബാസ് മേഖലയിൽ എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
You must be logged in to post a comment Login