തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് നാളെ മുതൽ അനിശ്ചിത കാല പണിമുടക്കിലേക്കൊരുങ്ങി ഡ്രൈവിങ് സ്കൂളുകൾ. പരിഷ്കരണം നടപ്പാക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡ്രൈവിങ് സ്കൂളുകൾ ഉടമകളുടെ ആവശ്യം.
കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടർ വാഹനങ്ങൾക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം.നാളെ മുതല്‍ പരിഷ്കാരം നടപ്പിലാക്കുമെന്നായിരുന്നു മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ പ്രഖ്യാപനം.



