ഡൽഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേന പിരിച്ചുവിട്ടു

ഡൽഹി വനിതാ കമ്മീഷനിൽ അനധികൃത നിയമനം നേടിയ 223 കരാർ ജീവനക്കാരെ പുറത്താക്കി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന. കരാറടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി…

ഡൽഹി വനിതാ കമ്മീഷനിൽ അനധികൃത നിയമനം നേടിയ 223 കരാർ ജീവനക്കാരെ പുറത്താക്കി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന. കരാറടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ അനുവാദം വാങ്ങാതെയാണ് നിയമനം നടത്തിയതെന്ന് പറഞ്ഞാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി.

കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് അധികാരമില്ലെന്ന് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു. നിലവിൽ വനിതാ കമ്മീഷന്റെ പാനലിന് അംഗീകരിക്കപ്പെട്ട 40 ജീവനക്കാരുണ്ടെന്നും, 223 പുതിയ തസ്തികകൾ ലെഫ്.ഗവർണറുടെ അനുമതിയില്ലാതെ സൃഷ്ടിക്കപ്പെട്ടതാണെന്നും വി കെ സക്‌സേനയുടെ ഓഫീസ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ധനവകുപ്പിന്റെ അനുമതിയില്ലാതെ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വനിതാ കമ്മീഷനിലെ ജീവനക്കാര്‍ക്കുള്ള അലവന്‍സുകളും വേതനവും വര്‍ദ്ധിപ്പിച്ചത് വ്യവസ്ഥാപിതമായ നടപടിക്രമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഘിച്ചാണെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ ആരോപിച്ചു.

Leave a Reply