വയനാട്ടിൽ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു. കഴിഞ്ഞ രാത്രിയാണ് സംഭവം. വീട്ടിലേക്കുള്ള വഴിയിലാണ് വാഹനങ്ങള്‍ നിർത്തിയിട്ടിരുന്നത്. വയനാട് നടവയൽ നെയ്ക്കുപ്പയില്‍ പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കല്‍ അജേഷിന്റെ വാഹനങ്ങളാണ് തകർത്തത്.
വീട്ടുമുറ്റത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ആന തകര്‍ക്കുന്നത് പതിവാണെന്ന് നെയ്ക്കുപ്പ നിവാസികള്‍ പറഞ്ഞു.
ആഴ്ചകള്‍ക്ക് മുൻപ് ഓട്ടോയും ബൈക്കും കാറും ആന നശിപ്പിച്ചിരുന്നു.
ആന കാറിന്റെ മുൻഭാഗവും പിൻഭാഗവും ചവട്ടിത്തകർത്തു. കാര്‍ മൂടിയിട്ടിരുന്ന ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകീറി. കാറിനടുത്തുണ്ടായിരുന്ന ബൈക്കും ചവിട്ടിമറിച്ചു. വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
You must be logged in to post a comment Login