ആസിഡ് ആക്രമണം; പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം, മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പാലക്കാട് ഒലവക്കോട് താണാവിലാണ് സംഭവം. ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം. ദ്രാവകം നിറച്ച കുപ്പിയുമായിട്ടാണ് പ്രതി സ്ഥലത്ത് എത്തിയത്. ലോട്ടറിക്കട നടത്തുന്ന…

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പാലക്കാട് ഒലവക്കോട് താണാവിലാണ് സംഭവം. ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം. ദ്രാവകം നിറച്ച കുപ്പിയുമായിട്ടാണ് പ്രതി സ്ഥലത്ത് എത്തിയത്. ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിയായ ബർഷീനയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

സാരമായി പൊള്ളലേറ്റ ബർഷീനയെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മുഖത്ത് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് കൈയിൽ കരുതിയിരുന്ന ആസിഡ് ബർഷീനയുടെ മുഖത്തേക്ക് ഒഴിച്ചത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ കാജാ ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബർഷീനയും കാജാ ഹുസൈനും ഏറെക്കാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു.

ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കാജാ ഹുസൈനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

Leave a Reply