കന്യാകുമാരി ജില്ലയിലെ ലെമുർ ബീച്ചിൽ കടൽത്തിരയിൽപെട്ട് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. സുഹൃത്തിന്റെ വിവാഹത്തിനെത്തിയതായിരുന്നു ഇവർ. ഇവരിൽ മൂന്ന്പേരെ മത്സ്യ തൊഴിലാളികൾ രക്ഷിക്കുകയായിരുന്നു. ഇവരിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്
തിരുച്ചിറപ്പള്ളി എസ്ആർഎം കോളജിലെ വിദ്യാർഥികളായ സർവദർശിത് (23), പ്രവീൺ സാം (23), ഗായത്രി (25), വെങ്കിടേഷ് (24), ചാരുകവി (23) എന്നിവരാണ് മരിച്ചത്. തിരുച്ചി എസ്ആർഎം കോളേജിലെ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളാണ് എല്ലാവരും.
You must be logged in to post a comment Login