വെസ്റ്റ് നൈല്‍ പനി ജാഗ്രത. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചതായി അധികതര്‍. ഇതില്‍ നാല് പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്റെ നില ഗുരുതരമാണെന്നാണ്. വൃക്ക മാറ്റിവച്ച ശേഷം തുടര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിട്ടുണ്ട്. ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡികല്‍ കോളജ് ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറടറിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ് നൈല്‍ പനിയാണെന്ന് കണ്ടെത്തിയത്. പിന്നീട് സ്രവങ്ങള്‍ പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും അവിടെനിന്ന് വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. മെഡികല്‍ കോളജിലെ വിആര്‍ഡിഎല്‍ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനുശേഷമാണ് തുടര്‍നടപടികളുണ്ടായത്.
വെസ്റ്റ് നൈൽ ഫീവർ വെസ്റ്റ് നൈൽ വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് , ഇത് സാധാരണയായി കൊതുകുകൾ വഴി പരത്തുന്നു പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളര്‍ച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.