കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് കെ.സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് കെ.സുധാകരൻ. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുധാകരൻ സ്ഥാനാർത്ഥിയായതിനെ തുടർന്നായിരുന്നു എംഎം ഹസ്സന് താൽക്കാലിക അധ്യക്ഷ ചുമതല നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും…

കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് കെ.സുധാകരൻ. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുധാകരൻ സ്ഥാനാർത്ഥിയായതിനെ തുടർന്നായിരുന്നു എംഎം ഹസ്സന് താൽക്കാലിക അധ്യക്ഷ ചുമതല നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സുധാകരൻ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാത്തത് വലിയരീതിയിൽ വിവാദമായിരുന്നു.

ഫലം വന്നശേഷമാണ് മടക്കമെന്നായിരുന്നു ഹൈക്കമാൻഡിൻറെ ആദ്യ നിലപാട്. എന്നാൽ ഇതേച്ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. തുടർന്ന് ഹൈക്കമാൻഡ് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് സുധാകരൻ തിരിച്ചെത്തുന്നത്. മുതിർന്ന കോൺ‌ഗ്രസ് നേതാവ് എ.കെ.ആന്റണിയെ സുധാകരൻ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു ചുമതല ഏറ്റെടുത്തത്.

Leave a Reply