കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോധ്യയിലെ രാമ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ക്ഷേത്രത്തിലെത്തി രാമ വിഗ്രഹത്തിന് മുന്നിൽ വണങ്ങുന്ന വീഡിയോ ഗവർണർ തന്നെയാണ് പങ്കുവെച്ചത്. രാമക്ഷേത്രത്തിലെ പ്രതിഷ്ഠ നടന്നതിന് ശേഷം ഇതാദ്യമായാണ് ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത്. പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായിട്ടായിരുന്നു ഇതിന് മുൻപ് ആരിഫ് മുഹമ്മദ് ഖാൻ അയോദ്ധ്യ സന്ദർശിച്ചത്. വൈകാതെ തന്നെ രാംലല്ലയെ ദർശിക്കാൻ എത്തുമെന്നും അദ്ദേഹം അന്ന് പ്രതികരിച്ചു.
പ്രാണപ്രതിഷ്ഠാ ചടങ്ങിന് ക്ഷണമുണ്ടായിരുന്നെങ്കിലും തിരക്കുകൾ കാരണം പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. രാമക്ഷേത്രം ഭാരത സംസ്കാരത്തിന്റെ ഭാഗമാണെന്നും പ്രാണപ്രതിഷ്ഠാ ചടങ്ങ് ഏറെ അഭിമാനം നൽകുന്നതാണെന്നുമായിരുന്നു ഗവർണറുടെ പ്രതികരണം.
ജനുവരി 22 ന് പ്രാൺ-പ്രതിഷ്ഠയ്ക്ക് ശേഷം , 100 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി 2 കോടിയിലധികം ആളുകൾ ക്ഷേത്രത്തിൽ ദർശനം നടത്തി . അടുത്തിടെ മൗറീഷ്യസിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള പ്രതിനിധികൾ വന്നിരുന്നു.
You must be logged in to post a comment Login