ബിപിസിഎൽ പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്; പാചകവാതക വിതരണം നിലച്ചു

കൊച്ചി: കൊച്ചി അമ്പലമുഗള്‍ ബിപിസിഎൽ പ്ലാന്റില്‍ ഡ്രൈവര്‍മാരുടെ മിന്നൽ പണിമുടക്ക്. കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഡ്രൈവര്‍ ശ്രീകുമാറിനാണ് മര്‍ദനമേറ്റത്. ഇന്നലെയാണ് തൃശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി…

കൊച്ചി: കൊച്ചി അമ്പലമുഗള്‍ ബിപിസിഎൽ പ്ലാന്റില്‍ ഡ്രൈവര്‍മാരുടെ മിന്നൽ പണിമുടക്ക്. കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഡ്രൈവര്‍ ശ്രീകുമാറിനാണ് മര്‍ദനമേറ്റത്. ഇന്നലെയാണ് തൃശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട് കൂലി തർക്കമുണ്ടായത്. പ്ലാന്‍റിലെ കരാർ ഡ്രൈവറായ ശ്രീകുമാറിനെ സിഐടിയു കയറ്റിറക്കി തൊഴിലാളികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ഇതിൽ പ്രതിഷേധിച്ചാണ് 150 ഓളം ഡ്രൈവര്‍മാര്‍ രാവിലെ മുതല്‍ പണിമുടക്ക് ആരംഭിച്ചത്. ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീകുമാർ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അടികൊണ്ട് നിലത്തു വീണ ശ്രീകുമാറിനെ വീണ്ടും മർദിക്കുകയായിരുന്നു. ഡ്രൈവര്‍മാരുടെ സമരത്തെതുടര്‍ന്ന് ഏഴ് ജില്ലകളിലേക്കുള്ള 140-ഓളം ലോഡ് സര്‍വീസ് മുടങ്ങി.

Leave a Reply