ജെസ്ന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി , സി ജെ എം കോടതിയാണ് ഉത്തരവിട്ടത്

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ജസ്‌നയുടെ പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി പ്രഖാപിച്ചു. തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്. ജെസ്നയ്ക്ക് എന്തു സംഭവിച്ചു…

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ജസ്‌നയുടെ പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി പ്രഖാപിച്ചു. തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്. ജെസ്നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിരുന്നത്.

സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി ജെസ്നയുടെ പിതാവ് സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മുദ്രവച്ച കവറില്‍ കേസിലെ തെളിവുകളും പിതാവ് കൈമാറി. ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കൈമാറാമെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു.

2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്ന മരിയ ജെയിംസിനെ എരുമേലിയില്‍നിന്ന് കാണാതായത്‌. 2021 ഫെബ്രുവരിയില്‍ ഹൈക്കോടതിയാണ് കേസ് സി.ബി.ഐയ്ക് കൈമാറിയത്.

Leave a Reply