സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യണം, 20 ലക്ഷം നമ്പറുകള്‍ റദ്ദാക്കണം, നിര്‍ദേശം നല്‍കി കേന്ദ്രം

സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 20 ലക്ഷം മൊബൈല്‍ കണക്ഷനുകളുടെ സാധുത പുനപരിശോധിക്കാനും സര്‍ക്കാര്‍ നിര്‍ദേശം…

സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 20 ലക്ഷം മൊബൈല്‍ കണക്ഷനുകളുടെ സാധുത പുനപരിശോധിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ടെലികോം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് സൈബര്‍ കുറ്റകൃത്യവും പണം തട്ടിപ്പും നടത്തുന്നവരെ കണ്ടെത്താന്‍ ടെലികോം മന്ത്രാലായവും കേന്ദ്ര ആഭ്യന്തരവകുപ്പും സംസ്ഥാനപൊലീസും കൈകോര്‍ക്കണമെന്നും വാര്‍ത്താവിനിമയമന്ത്രാലയം നിര്‍ദേശിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പൊലീസും നടത്തിയ അന്വേഷണത്തിൽ 28,200 ഹാൻ‍ഡ്‌സെറ്റുകൾ സൈബർ കുറ്റകൃത്യങ്ങളിൽ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഹാൻഡ്‌സെറ്റുകളിലായി 20 ലക്ഷം നമ്പറുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഡിഒടി കണ്ടെത്തി.

52 കമ്പനികളെ വ്യാജ, ഫിഷിം​ഗ് എസ്‌എംഎസുകൾ അയച്ചതിന്റെ പേരിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Leave a Reply