കരമനയിലെ യുവാവിന്റെ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു; ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: കരമനയിൽ സംഘം ചേർന്ന് യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ വിനീത്, അനീഷ്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവരെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. കരമന സ്വദേശി അഖിൽ (22) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട്…

തിരുവനന്തപുരം: കരമനയിൽ സംഘം ചേർന്ന് യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ വിനീത്, അനീഷ്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവരെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. കരമന സ്വദേശി അഖിൽ (22) ആണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കരമന മരുതൂര്‍ കടവിലായിരുന്നു സംഭവം. കരമനയിൽ കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭ്യമായി. കിരണ്‍ കൃഷ്ണ എന്നയാളാണ് ശനിയാഴ്ച ഉച്ചയോടെ പോലീസ് കസ്റ്റഡിയിലായത്. മറ്റുപ്രതികൾക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. പ്രതികളും അഖിലും തമ്മില്‍ ബാറില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അരുംകൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമികനിഗമനം. 2019-ല്‍ അനന്തുവെന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇവർ. ഇതിനും കാരണമായത് മുൻ വൈരാഗ്യമായിരുന്നു.

കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അനന്തുവും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പ്രതികളിലൊരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെ അനന്തുവിനെക്കുറിച്ച് ഓര്‍മ വന്നതോടെ അക്രമിസംഘം അനന്ദുവിനെ തട്ടിക്കൊണ്ട് വന്ന് കാടുപിടിച്ച സ്ഥലത്ത് എത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഒരുദിവസം മുഴുവന്‍ പീഡിപ്പിച്ചായിരുന്നു ക്രൂര കൊലപാതകം.

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികള്‍ അനന്തുവിന്‍റെ രണ്ട് കൈ ഞരമ്പുകളും മുറിച്ചു. കണ്ണുകളിൽ സിഗരറ്റ് വച്ച് പൊള്ളിച്ചു. അനന്തുവിന്‍റെ തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള 5 പരിക്കുകളാണ് ഉണ്ടായിരുന്നത്. മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍.വിചാരണ നടക്കുന്ന അനന്തു കൊലക്കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് ഇവര്‍ വീണ്ടും കൊലപാതകം നടത്തിയത്.

Leave a Reply