ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം; ഒത്തുതീർപ്പ് നീക്കവുമായി ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം തുടരുന്ന സാഹചര്യത്തിൽ ഒത്തുതീർപ്പിന് തയ്യാറായി ​ഗതാ​ഗതവകുപ്പ്. നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് ചർച്ച.  ഡ്രൈവിങ് സ്കൂൾ ഉടമകളുടെ എല്ലാ സംഘടനകളെയും മന്ത്രി കെ.ബി.ഗണേഷ് കുമാർ ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്.…

തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം തുടരുന്ന സാഹചര്യത്തിൽ ഒത്തുതീർപ്പിന് തയ്യാറായി ​ഗതാ​ഗതവകുപ്പ്. നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് ചർച്ച.  ഡ്രൈവിങ് സ്കൂൾ ഉടമകളുടെ എല്ലാ സംഘടനകളെയും മന്ത്രി കെ.ബി.ഗണേഷ് കുമാർ ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്.

13 ദിവസം നീണ്ടുനിന്ന സമരത്തിന് ശേഷമാണ്  സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. ഉന്നയിച്ച ആവശ്യങ്ങളിൽ തന്നെ ഉറച്ചുനിൽക്കുമെന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ നിലപാട്.

ഇന്നലെ തിരുവനന്തപുരം മുട്ടത്തറയില്‍ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരെ തടഞ്ഞ പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Leave a Reply