സ്വാതി മലിവാളിനെ മർദിച്ച സംഭവത്തിൽ അരവിന്ദ് കെജ്‌രിവാളിന്‍റെ പി.എ ബൈഭവ് കുമാർ അറസ്റ്റിൽ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടിൽനിന്നാണ് ബൈഭവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ബൈഭവ് ഒളിവിലായിരുന്നു.
മേയ് 13ന് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ സ്വാതി മലിവാളിനെ ബൈഭവ് കുമാർ ശാരീരികമായി ആക്രമിച്ചുവെന്നാണ് പരാതി. അൽപസമയത്തിനകം ഇദ്ദേഹത്തെ പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. വൈകീട്ടോടെ കോടതിയിൽ ഹാജരാക്കിയേക്കും.