അമ്പലത്തറയില്‍ സിപിഐഎം നേതാക്കൾക്കുനേരെ സ്‌ഫോടക വസ്തു എറിഞ്ഞ്  സിപിഐഎം പ്രവര്‍ത്തകൻ 

കാസര്‍ഗോഡ് അമ്പലത്തറയില്‍ സിപിഐഎം നേതാക്കൾക്കുനേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി. സംഭവം നടക്കുമ്പോള്‍ അടുത്ത് നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.  സിപിഐഎം പ്രവര്‍ത്തകനായ അമ്പലത്തറ ലാലൂര്‍ സ്വദേശി രതീഷാണ് എറിഞ്ഞത്. രാത്രി 9…

കാസര്‍ഗോഡ് അമ്പലത്തറയില്‍ സിപിഐഎം നേതാക്കൾക്കുനേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി. സംഭവം നടക്കുമ്പോള്‍ അടുത്ത് നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.  സിപിഐഎം പ്രവര്‍ത്തകനായ അമ്പലത്തറ ലാലൂര്‍ സ്വദേശി രതീഷാണ് എറിഞ്ഞത്.

രാത്രി 9 മണിയോടെയാണ് സംഭവം. സമീര്‍ എന്നയാളുടെ വീട്ടില്‍ ഗൃഹസന്ദര്‍ശനത്തിന് എത്തിയ സിപിഐഎം ലോക്കല്‍ സെക്രട്ടറിമാരായ അനൂപ്, അരുണ്‍ എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. പാര്‍ട്ടി നേതൃത്വവുമായുള്ള ചില തര്‍ക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

സമീറിന്റെ അയല്‍വാസിയായ ആമിന എന്ന സ്ത്രീയ്ക് കണ്ണിലാണ് പരുക്കേറ്റത്. ആമിന ആശുപത്രിയിൽ ചികിത്സയിലാണ്. 2003ല്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന ദാമോദരന്‍ വധ കേസിലെ  പ്രതിയാണ് രതീഷ്.

 

Leave a Reply