സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയെത്തുടർന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. നേരത്തെ രണ്ട് ഷട്ടറുകൾ തുറന്നിരുന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി.
ഷട്ടറുകൾ തുറന്നതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് തുറന്ന രണ്ടു ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതവും നേരത്തെ തുറന്നവ 20 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിട്ടുള്ളത്.