കേച്ചേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസിന് പിന്നിലായി സ്വകാര്യ ബസിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ ബസുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. തൃശൂരിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും സ്വകാര്യബസുമാണ് അപകടത്തിൽപ്പെട്ടത്. കുന്നംകുളം എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.