ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്സര തിയേറ്ററിന് വ്യാജ ബോംബ് ഭീഷണി. തിയേറ്ററിന്റെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഭീഷണിസന്ദേശമെത്തിയത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തിയേറ്ററിൽ സിനിമ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ തിയേറ്റർഭാരവാഹികൾ ടൗൺ സ്റ്റേഷനിലേക്ക് വിവരമറിയിച്ചു.
ബോംബ് സ്‌ക്വാഡും പൊലീസും തിയേറ്ററിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ല. പത്തനംതിട്ട സ്വദേശിയാണ് വ്യാജ സന്ദേശം അയച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.